ബിഎംഡബ്ല്യു എക്സ് 1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് അവതരിപ്പിച്ചു
Wednesday, February 12, 2025 11:21 PM IST
കൊച്ചി: ബിഎംഡബ്ല്യു ഇന്ത്യ ഫസ്റ്റ്-എവർ ബിഎംഡബ്ല്യു എക്സ് 1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് മോഡൽ അവതരിപ്പിച്ചു.
ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു ഡീലർഷിപ്പുകളിൽ കാർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എക്സ്1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക്, ബിഎംഡബ്ല്യുവിന്റെ ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഇലക്ട്രിക് വാഹനമാണ്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണു നിർമാണം. എക്സ് ഷോറൂം വില 49 ലക്ഷം.