തിരിച്ചുകയറി രൂപ
Thursday, December 5, 2024 11:09 PM IST
മുംബൈ: സർവകാല റിക്കാർഡ് താഴ്ചയിൽനിന്ന് തിരിച്ചുകയറി രൂപ. മൂന്നു പൈസ നേട്ടത്തോടെ 84.72 എന്ന നിലയിൽ രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.
ആഭ്യന്തര വിപണി കരുത്താർജിക്കുന്നതും ക്രൂഡ് ഓയിൽ വിലയിൽ അപ്രതീക്ഷിതമായുണ്ടായ കുറവുമാണ് രൂപയെ സ്വാധീനിച്ചത്.
യുഎസ് ഡോളർ മുന്നേറ്റത്തിന്റെ പാതയിൽ തന്നെയാണ്. ബുധനാഴ്ച രൂപയുടെ ഡോളറിനെതിരേ രൂപയുടെ മൂല്യം ഏഴു രൂപ ഇടിഞ്ഞ് 84.75 എന്ന സർവകാല തകർച്ചയിലാണ് വ്യാപരം അവസാനിപ്പിച്ചത്.
ഇന്നലെ 84.72 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 84.70ലേക്ക് ഉയർന്നു. അവിടെനിന്ന് 84.74ലേക്ക് ഇടിഞ്ഞശേഷമാണ് മൂന്നു പൈസ നേട്ടം കൈവരിച്ചത്.