ബോബി ചെമ്മണൂര്‍ ആറ്റിങ്ങല്‍ ഷോറൂമില്‍ രണ്ടാം വാര്‍ഷികാഘോഷം
Thursday, December 5, 2024 11:09 PM IST
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമില്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു.
ഷോറൂമില്‍ നടക്കുന്ന ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റിന്റെയും വാര്‍ഷികാഘോഷങ്ങളുടെയും ഉദ്ഘാടനം സിനിമാ താരം ഐശ്വര്യ അനില്‍ നിര്‍വഹിച്ചു. റീജണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖ്, ഷോറൂം മാനേജര്‍ ആരോമല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സിജോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് വാര്‍ഷികാഘോഷങ്ങളുടെയും ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റിന്റെയും ഭാഗമായി ഉപയോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. ഗ്രാമിന് 2.9 ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ, ഫ്ലാറ്റുകള്‍, ടൂവീലറുകള്‍, ടിവി, ഫ്രിഡ്ജ്, ഐഫോണുകള്‍ എന്നീ സമ്മാനങ്ങള്‍. ബംബര്‍ സമ്മാനം മഹീന്ദ്ര ഥാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്കൗണ്ട്.
ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഓരോ ഒരു ലക്ഷം രൂപയുടെ ഡയമണ്ട്, അണ്‍കട്ട്, നവരത്ന, പ്ലാറ്റിനം ആഭരണങ്ങളുടെ പര്‍ച്ചേസിനും 3 ലക്ഷം രൂപയ്ക്കു മുകളിലുള്ള പ്രഷ്യസ് ആഭരണ പര്‍ച്ചേയ്സിനും ഒരു സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. എല്ലാ പര്‍ച്ചേയ്സുകള്‍ക്കൊപ്പവും ലക്കി ഡ്രോ കൂപ്പണ്‍ നേടാം. 31നു ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് അവസാനിക്കും.