രാഹുല്‍ ദ്രാവിഡിനെ കേന്ദ്രകഥാപാത്രമാക്കി ക്യാംപെയ്ന്
Thursday, December 5, 2024 9:17 PM IST
തിരുവനന്തപുരം: ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീറാം ഫിനാന്‍സ് പുതിയ ക്യാംപെയ്ന് പുറത്തിറക്കി. ശ്രീറാം ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയും ഇന്ത്യയിലെ മുന്‍നിര ധനകാര്യ സേവന ദാതാക്കളില്‍ പ്രമുഖരുമായ ശ്രീറാം ഫിനാന്‍സ് ആണ് ലിമിറ്റഡ് ടുഗെദര്‍ വിസോര്‍ എന്ന പേരില്‍ ഏറ്റവും പുതിയ ബ്രാന്‍ഡ് ക്യാംപെയ്ന് ആരംഭിച്ചത്.
ഉപഭോക്താക്കളുമായി ശക്തമായ ബന്ധവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനായാണ് കമ്പനി ക്യാംപെയ്ൻ നടത്തുന്നത്. രാഹുല്‍ ദ്രാവിഡാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.