അഹല്യ പാലക്കാട്ട് റസിഡൻഷൽ ഫിലിം സ്കൂൾ തുടങ്ങും
Wednesday, December 4, 2024 11:59 PM IST
കൊച്ചി: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയരായ അഹല്യ ഗ്രൂപ്പ് പാലക്കാട്ട് റസിഡൻഷൽ ഫിലിം സ്കൂൾ ആരംഭിക്കും.
ചലച്ചിത്രരംഗത്തെ നൂതന സാങ്കേതികവിദ്യകൾ അന്തർദേശീയ നിലവാരത്തിൽ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കുന്നതാണ് സ്ഥാപനം. പാലക്കാട് - കോയമ്പത്തൂർ ഹൈവേയോടു ചേർന്നുള്ള ഹരിത കാന്പസിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
മേധാവി സ്കിൽസ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് വിവിധ എംബിഎ പ്രോഗ്രാമുകൾ നടത്തുക. ജനുവരിയിൽ ആരംഭിക്കുന്ന ബിരുദ പ്രോഗ്രാമുകളിലേക്കും ഒരു വർഷത്തെ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും ഉടൻ അഡ്മിഷൻ ആരംഭിക്കുമെന്ന് അഹല്യ ഗ്രൂപ്പ് ചെയർമാൻ വി.എസ്. ഗോപാൽ, അക്കാദമിക്സ് വൈസ് പ്രസിഡന്റ് ഇ.പി.ബി. രജിതൻ എന്നിവർ അറിയിച്ചു.