സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,320 രൂപ കുറഞ്ഞു
Friday, November 8, 2024 12:32 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,200 രൂപയും പവന് 57,600 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2658 ഡോളറും രൂപയുടെ വിനിമയനിരക്ക് 84.34 ഉം ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് 78.5 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണു സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. പുതിയ ഭരണമാറ്റം കാരണം അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും അന്തര്‍ദേശീയ സംഘര്‍ഷങ്ങളില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള സ്വാധീനവുമൊക്കെയാണ് സ്വര്‍ണവില കുറയാന്‍ കാരണം.
2017ല്‍ ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ 1250 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. 2019 വരെ 1200 - 1350 ഡോളറില്‍ തന്നെയായിരുന്നു വിലനിലവാരം.
2019 ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തതോടെ സ്വര്‍ണവില ഉയരാന്‍ തുടങ്ങി.