തിരിച്ചെത്താൻ 6970 കോടി രൂപ
Thursday, November 7, 2024 12:20 AM IST
ന്യൂഡൽഹി: 2000ത്തിന്റെ നോട്ട് നിരോധിച്ച് 17 മാസങ്ങൾ കഴിയുന്പോഴും 6,970 കോടി രൂപ ഇനിയും തിരിച്ചെത്താനുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
2023 മേയ് 19ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്പോൾ പ്രചാരത്തിലുണ്ടായിരുന്നത് 3.56 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ ആയിരുന്നു. 2024 ഒക്ടേബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, 2000 രൂപ നോട്ടുകളുടെ 98.04 ശതമാനവും തിരിച്ചെത്തിയാതായി ആർബിഐ പറയുന്നു.
നിലവിൽ റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്.