എന്‍സിഡിയിൽ 150 കോടി ലക്ഷ്യമിട്ടു മുത്തൂറ്റ് മിനി
Thursday, November 7, 2024 12:20 AM IST
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 1000 രൂപ മുഖവിലയുള്ള സുരക്ഷിതമായ, ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി.
100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 50 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാകും ആകെ 150 കോടി രൂപ ശേഖരിക്കുക. ഈ കടപ്പത്രങ്ങളുടെ വില്പന ഈമാസം 13 വരെ തുടരും.
വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതു നേരത്തെ അവസാനിപ്പിക്കാനുമാകും. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.