മും​​ബൈ: ഓ​​ഹ​​രിവി​​പ​​ണി​​യി​​ൽ ഇ​​ന്ന​​ലെ ക​​ന​​ത്ത ഇ​​ടി​​വ്. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 942 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് ക​​ഴി​​ഞ്ഞ മൂ​​ന്നു മാ​​സ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി. നി​​ഫ്റ്റി ഒ​​രു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 24000ൽ ​​താ​​ഴെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. റി​​ല​​യൻ​​സ് ഇ​​ൻ​​ഡ്സ്ട്രീ​​സി​​ന്‍റെ​​യും ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ളു​​ടെ​​യും വി​​ൽ​​പ്പ​​ന​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഇ​​ടി​​വി​​നു കാ​​ര​​ണം.

സെ​​ൻ​​സെ​​ക്സ് 941.88 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 78,782.24 പോ​​യി​​ന്‍റി​​ൽ ക്ലോ​​സ് ചെ​​യ്തു. ഓ​​ഗ​​സ്റ്റ് ആ​​റി​​നു​​ശേ​​ഷ​​മു​​ള്ള കു​​റ​​ഞ്ഞ പോ​​യി​​ന്‍റി​​ലാ​​ണെ​​ത്തി​​യിരി​​ക്കു​​ന്ന​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 1491.52 പോ​​യി​​ന്‍റി​​ന്‍റെ ഇ​​ടി​​ഞ്ഞ് 78,232.60 വ​​രെ​​യെ​​ത്തി​​യ​​താ​​ണ്. എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 309.0 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 23995.35 ലെ​​ത്തി.

സെ​​ൻ​​സെ​​ക്സി​​ൽ അ​​ദാ​​നി പോ​​ർ​​ട്സ്, റി​​ല​​യൻ​​സ് ഇ​​ൻ​​സ്ട്രീ​​സ്, സ​​ണ്‍ ഫാ​​ർ​​മ, ബ​​ജാ​​ജ് ഫി​​ൻ​​സെ​​ർ​​വ്, എ​​ൻ​​ടി​​പി​​സി, ടാ​​റ്റ മോ​​ട്ടോ​​ഴ്സ്, ആ​​ക്സി​​സ് ബാ​​ങ്ക്, ടൈ​​റ്റാ​​ൻ എ​​ന്നീ ക​​ന്പ​​നി​​ക​​ൾ​​ക്കാ​​ണ് വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര, ടെ​​ക് മ​​ഹീ​​ന്ദ്ര, എ​​സ്ബി​​ഐ, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ്, ഇ​​ൻ​​ഫോ​​സി​​സ്, ഇ​​ൻ​​ഡ്സ്ഇ​​ൻ​​ഡ് ബാ​​ങ്ക് എ​​ന്നി​​വ​​ർ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

അ​​മേ​​രി​​ക്ക​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​ര് ജ​​യി​​ക്കു​​മെ​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും വ​​രാ​​നി​​രി​​ക്കു​​ന്ന യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ ന​​യ പ്ര​​ഖ്യാ​​പ​​ന​​വും ക​​ന്പ​​നി​​ക​​ളു​​ടെ മോ​​ശം ര​​ണ്ടാം പാ​​ദ ഫ​​ല​​ങ്ങ​​ളും ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​നവു​​മാ​​ണ് വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​തെ​​ന്ന് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്ത​​ത്തി​​ലു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല​​ധ​​നം മു​​ൻ സെ​​ഷ​​നി​​ലെ 448 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് ഏ​​ക​​ദേ​​ശം 442 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു, ഇ​​ത് നി​​ക്ഷേ​​പ​​ക​​ർക്ക് ഒ​​രൊ​​റ്റ സെ​​ഷ​​നി​​ൽ ഏ​​ക​​ദേ​​ശം 6 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​ക്കി.

രൂപയും തകർന്നു

ന്യൂ​​ഡ​​ൽ​​ഹി: രൂ​​പ​​യു​​ടെ മൂ​​ല്യം വീ​​ണ്ടും സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 84.1150 എ​​ന്ന റി​​ക്കാ​​ർ​​ഡ് ത​​ല​​ത്തി​​ലേ​​ക്കാ​​ണ് ഇന്നലെ താ​​ഴ്ന്ന​​ത്.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യാ​​യ 84.09 ആ​​ണ് ഇ​​ന്ന​​ലെ തി​​രു​​ത്തി​​യ​​ത്. ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ പു​​റ​​ത്തേ​​ക്കു​​ള്ള ഒ​​ഴു​​ക്ക് തു​​ട​​രു​​ന്ന​​ത് അ​​ട​​ക്ക​​മു​​ള്ള ഘ​​ട​​ക​​ങ്ങ​​ളാ​​ണ് രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തെ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​ര് ജ​​യി​​ക്കു​​മെ​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും ചൈ​​നീ​​സ് വി​​പ​​ണി​​യി​​ലേ​​ക്കു​​ള്ള വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്കു​​മെ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന​​ത്.