ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
Friday, November 1, 2024 10:52 PM IST
കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2023 നവംബര്‍ ഒന്നിനും 2024 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലിക രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണു പുരസ്കാരം. വായനക്കാര്‍ക്ക് പരമാവധി മൂന്നു പുസ്തകങ്ങള്‍ വരെ നിർദേശിക്കാം. അവസാന തീയതി നവംബര്‍ 15. പുസ്തകം നിര്‍ദേശിക്കാനുള്ള ലിങ്ക്: https://www.federalbank.co.in/federal-bank-literary-award
വായനക്കാരും പ്രസാധകരും നിർദേശിച്ച പുസ്തകങ്ങളില്‍നിന്നു തയാറാക്കുന്ന ചുരുക്കപ്പട്ടിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുക്കുക. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2025 വേദിയില്‍ പുരസ്കാരം സമ്മാനിക്കും.