തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​മി ക​​​ണ്ട​​​ക്ട​​​ർ നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ ട്രാ​​​സ്ന​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സ് ടെ​​​ക്നോ​​​സി​​​റ്റി​​​യി​​​ൽ തു​​​റ​​​ന്നു. വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഓ​​​ഫീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ർ നി​​​ർ​​​മാ​​​ണ​​മേ​​​ഖ​​​ല​​​യി​​​ലെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ക​​​ന്പ​​​നി​​​യാ​​​ണി​​​ത്.

പ​​​ള്ളി​​​പ്പു​​​റം ടെ​​​ക്നോ​​​സി​​​റ്റി കാ​​​ന്പ​​​സി​​​ലെ ക​​​ബ​​​നി കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണു ട്രാ​​​സ്ന​​​യു​​​ടെ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​​ട​​​ങ്ങി​​​ൽ കെ​​​എ​​​സ്ഐ​​​ഡി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​​​ ഹ​​​രി​ കി​​​ഷോ​​​ർ, കെ​​​എ​​​സ്ഐ​​​ഡി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കേ​​​ര​​​ള ര​​​ജി​​​സ്ട്രാ​​​ർ പ്ര​​​ഫ എ. ​​​മു​​​ജീ​​​ബ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ർ ചി​​​പ്പു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​വെ​​​ന്നും ഇ​​​തി​​​നാ​​​യി കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും ട്രാ​​​സ്ന ടെ​​​ക്നോ​​​ള​​​ജീ​​​സ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ സ്റ്റെ​​​ഫാ​​​ൻ ഫ​​​ണ്ട് പ​​​റ​​​ഞ്ഞു.


ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് വിം​​​ഗും നി​​​ർ​​​മാ​​​ണ സൗ​​​ക​​​ര്യ​​​വും ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ്ഥി​​​രം കാ​​​ന്പ​​​സ് നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ ലാ​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് ക​​​ബ​​​നി കെ​​​ട്ടി​​​ട​​​ത്തി​​​ലെ താ​​​ത്കാ​​​ലി​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ട്രാ​​​സ്ന പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. ര​​​ണ്ടേ​​​ക്ക​​​ർ സ്ഥ​​​ല​​​ത്ത് ഒ​​​രു​​​ങ്ങു​​​ന്ന ട്രാ​​​സ്ന ടെ​​​ക്നോ​​​സി​​​റ്റി​​​യി​​​ലെ ആ​​​ദ്യ​​​ത്തെ വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​മാ​​​ണ്. ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട ബ്ലോ​​​ക്കി​​​ന്‍റെ നി​​​ർ​​​മാ​​​ണം ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും.

ര​​​ണ്ടു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ലാ​​​ണി​​​ത്. 2025 ഡി​​​സം​​​ബ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. തു​​​ട​​​ക്ക​​​ത്തി​​​ൽ 500 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​ഷ്‌​​ടി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ട്രാ​​​സ്ന പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.