കൊ​​​ച്ചി: സ​​​മു​​​ദ്ര​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കാ​​​യി നാ​​​വി​​​ക​​​സേ​​​ന​​​യ്ക്ക് അ​​​ത്യാ​​​ധു​​​നി​​​ക അ​​​ക്ക്വ​​​സ്റ്റി​​​ക് ഗ​​വേ​​ഷ​​ണ ക​​പ്പ​​ൽ നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കു​​​ന്ന​​​തി​​​ന് ക​​​രാ​​​റാ​​​യി.

രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ക​​​പ്പ​​​ല്‍ നി​​​ര്‍​മാ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഗാ​​​ര്‍​ഡ​​​ന്‍ റീ​​​ച്ച് ഷി​​​പ്പ് ബി​​​ല്‍​ഡേ​​​ഴ്സ് ആ​​​ന്‍​ഡ് എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സും (ജി​​​ആ​​​ര്‍​എ​​​സ്ഇ) നേ​​​വ​​​ല്‍ ഫി​​​സി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് ഓ​​​ഷ്യാ​​​നോ​​​ഗ്ര​​​ഫി​​​ക് ല​​​ബോ​​​റ​​​ട്ട​​​റി​​​യു​​​മാ​​​യാ​​​ണ്(​​​എ​​​ന്‍​പി​​​ഒ​​​എ​​​ല്‍) ക​​​രാ​​​റി​​​ലെ​​​ത്തി​​​യ​​​ത്.

ജി​​​ആ​​​ര്‍​എ​​​സ്ഇ ഷി​​​പ്പ് ബി​​​ല്‍​ഡിം​​​ഗ് വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്‌ടര്‍ ശ​​​ന്ത​​​നു ബോ​​​സും എ​​​ന്‍​പി​​​ഒ​​​എ​​​ല്‍ ഗ്രൂ​​​പ്പ് മെ​​​റ്റീ​​​രി​​​യ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്‌ടര്‍ സി​​​ജോ എ​​​ന്‍. ലൂ​​​ക്കോ​​​സും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു.


491 കോ​​​ടി രൂ​​​പ മു​​​ത​​​ല്‍​മു​​​ട​​​ക്കി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന ഈ ​​​ഗ​​​വേ​​​ഷ​​​ണ ക​​​പ്പ​​​ലി​​​ന് 90 മീ​​​റ്റ​​​ര്‍ നീ​​​ള​​​വും 14 വീ​​​തി​​​യു​​​മാ​​​ണു​​​ള്ള​​​ത്. ക​​​പ്പ​​​ലി​​​ന് നാ​​​ലു മു​​​ത​​​ല്‍ 12 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ വേ​​​ഗ​​​ത കൈ​​​വ​​​രി​​​ക്കാ​​​നാ​​​കും.