കൊ​​​ച്ചി/​​​തൃ​​​ശൂ​​​ർ: പാ​​​രി​​​സ്ഥി​​​തി​​​ക, സാ​​​മൂ​​​ഹി​​​ക, ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​രം​​​ഗ​​​ത്തെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​സാ​​​ഫ് സ്‌​​​മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് ഉ​​​യ​​​ർ​​​ന്ന ഇ​​​എ​​​സ്ജി റേ​​​റ്റിം​​​ഗ് ല​​​ഭി​​​ച്ചു.

സെ​​​ബി​​​യു​​​ടെ (സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ) മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി കെ​​​യ​​​ർ​​​എ​​​ഡ്ജ് ആ​​​ണ് ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന് ഉ​​​യ​​​ർ​​​ന്ന റേ​​​റ്റിം​​​ഗാ​​​യ 68.1 ന​​​ൽ​​​കി​​​യ​​​ത്.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി 51.8 ആ​​​ണ്. സാ​​​മൂ​​​ഹി​​​ക ഉ​​​ന്ന​​​മ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് 76.9 റേ​​​റ്റിം​​​ഗാ​​​ണു ല​​​ഭി​​​ച്ച​​​ത്.

ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള ബാ​​​ങ്കിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ പു​​​റ​​​മേ സാ​​​മൂ​​​ഹി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള പി​​​ന്തു​​​ണ, ഡാ​​​റ്റ സം​​​ര​​​ക്ഷ​​​ണം, സ്വ​​​കാ​​​ര്യ​​​താ​​​ന​​​യ​​​ങ്ങ​​​ൾ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​സാ​​​ഫ് പ്ര​​​തി​​​ബ​​​ദ്ധ​​​ത പു​​​ല​​​ർ​​​ത്തി.


സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ന്‍റെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​സാ​​​ഫ് ബാ​​​ങ്ക് മൊ​​​ത്തം വാ​​​യ്പ​​​യു​​​ടെ 92 ശ​​​ത​​​മാ​​​ന​​​വും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം​​​നി​​​ൽ​​​ക്കു​​​ന്ന മു​​​ൻ​​​ഗ​​​ണ​​​നാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്ന ഇ​​​എ​​​സ്ജി റേ​​​റ്റിം​​​ഗെ​​​ന്ന് ഇ​​​സാ​​​ഫ് സ്‌​​​മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ ലി​​​സ്റ്റ​​​ഡ് ക​​​മ്പ​​​നി​​​ക​​​ളി​​​ൽ 2024 ജൂ​​​ലൈ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ഇ​​​എ​​​സ്ജി റേ​​​റ്റിം​​​ഗാ​​​ണ് ഇ​​​സാ​​​ഫ് സ്‌​​​മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​തെ​​​ന്നു കെ​​​യ​​​ർ​​​എ​​​ഡ്ജ് സി​​​ഇ​​​ഒ രോ​​​ഹി​​​ത് ഇ​​​നാം​​​ബ​​​ർ പ​​​റ​​​ഞ്ഞു.