ദേശീയ ആയുര്‍വേദ ദിനം: പാരച്യൂട്ട് കാന്പയിൻ തുടങ്ങി
Friday, November 1, 2024 10:52 PM IST
കൊച്ചി: വെളിച്ചെണ്ണ വിപണിയിലെ പ്രമുഖരായ മാരിക്കോയുടെ ബ്രാന്‍ഡ് പാരച്യൂട്ട് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക കാന്പയിൻ തുടങ്ങി.
മുടിക്ക് കരുത്തും സുരക്ഷയും നല്കുന്ന പാരച്യൂട്ടിന്റെ ഗുണനിലവാരവും പരിശുദ്ധിയും പ്രചരിപ്പിക്കുന്നതിനാണു പദ്ധതി നടപ്പാക്കുന്നത്.
മുടികൊഴിച്ചില്‍ തടയാനും മുടിയുടെ ഉള്ള് നിലനിര്‍ത്താനും സഹായിക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഔഷധഗുണങ്ങളുള്ള പാരച്യൂട്ട് വിവിധ ഉത്പന്നങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഔഷധ എണ്ണകള്‍ തയാറാക്കുന്നതിന് പൊതുവേ അംഗീകരിക്കപ്പെട്ട തൈല പാക വിധിയിലാണ് ഇവ തയാറാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.