കാ​ഞ്ഞി​ര​പ്പ​ള​ളി: ആ​രോ​ഗ്യ രം​ഗ​ത്ത് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര​ത്തി​നു​ള്ള നാ​ഷ​ണ​ൽ അ​ക്രെ​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡേ​ഴ്സ് (എ​ൻ​എ​ബി​എ​ച്ച് - അ​ഞ്ചാം എ​ഡി​ഷ​ൻ) അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ, പ​രി​ച​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ വി​ല​യി​രു​ത്തി ഇ​ന്ത്യ​ൻ ക്വാ​ളി​റ്റി കൗ​ൺ​സി​ൽ ന​ൽ​കു​ന്ന നി​ല​വി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി​യാ​യ എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ല​ഭി​ച്ച​താ​യി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ൻ​കു​ന്നേ​ൽ സി​എം​ഐ അ​റി​യി​ച്ചു.


ഇ​തോ​ടെ കു​റ​ഞ്ഞ ചെ​ല​വി​ൽ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്കും ഞൊ​ടി​യി​ട​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ർ​ട്ടി​ൻ മ​ണ്ണ​നാ​ൽ സി​എം​ഐ, ക്വാ​ളി​റ്റി വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​തി​ല​ക​ത്ത് സി​എം​ഐ എ​ന്നി​വ​ർ അ​റി​യി​ച്ചു.