ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​ക്‌​ടോ​ബ​റി​ലെ ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ 8.9 ശ​ത​മാ​നം വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ധ​ന​മ​ന്ത്രാ​ല​യം. 2023 ഒ​ക്‌​ടോ​ബ​റി​ൽ ല​ഭി​ച്ച വ​രു​മാ​നം 1.72 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ, 2024 ഒ​ക്‌​ടോ​ബ​റി​ൽ 1.87 ല​ക്ഷം കോ​ടി​യാ​ണ് ജി​എ​സ്ടി വ​രു​മാ​നം.

ന​ട​പ്പ് വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഒ​ക്‌​ടോ​ബ​ർ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 12.74 ല​ക്ഷം കോ​ടി ജി​എ​സ്ടി ഇ​തി​നോ​ട​കം സ​മാ​ഹ​രി​ച്ചുക​ഴി​ഞ്ഞു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 11.64 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു ആ​കെ ല​ഭി​ച്ച ജി​എ​സ്ടി വ​രു​മാ​നം. അ​താ​യ​ത്, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 9.4 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2023-24 സാ​ന്പ​ത്തി​കവ​ർ​ഷ​ത്തി​ൽ ആ​കെ ജി​എ​സ്ടി വ​രു​മാ​നം 20.18 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു. തൊ​ട്ടു​മു​ന്പ​ത്തെ സാ​ന്പ​ത്തി​ക വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 11.7 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​മാ​സ ശ​രാ​ശ​രി 1.68 ല​ക്ഷം (മു​ൻ​വ​ർ​ഷം 1.5 ല​ക്ഷം) കോ​ടി​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും റി​ക്കാ​ർ​ഡ് ജി​എ​സ്ടി വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രാ​ല​യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ന​ട​പ്പു​വ​ർ​ഷം ഏ​പ്രി​ലി​ൽ ല​ഭി​ച്ച 2.10 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ജി​എ​സ്ടി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​മാ​സ സ​മാ​ഹ​ര​ണം. ഏ​റ്റ​വു​മ​ധി​കം ജി​എ​സ്ടി സ​മാ​ഹ​രി​ക്ക​പ്പെ​ട്ട സം​സ്ഥാ​നം വാ​ണി​ജ്യ​ത​ല​സ്ഥാ​ന​മാ​യ മും​ബൈ ഉ​ൾ​പ്പെ​ടു​ന്ന മ​ഹാ​രാ​ഷ്‌​ട്ര​യാ​ണ് (30,030 കോ​ടി രൂ​പ).

13,081 കോ​ടി രൂ​പ​യു​മാ​യി ക​ർ​ണാ​ട​ക​യും 11,407 കോ​ടി രൂ​പ​യു​മാ​യി ഗു​ജ​റാ​ത്തും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ പ​ങ്കി​ടു​ന്നു. ഒ​രു​കോ​ടി രൂ​പ മാ​ത്രം പി​രി​ച്ചെ​ടു​ത്ത ല​ക്ഷ​ദ്വീ​പി​ന്‍റെ പ​ങ്കാ​ണ് ഏ​റ്റ​വും കു​റ​വ്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ജി​എ​സ്ടി സ​മാ​ഹ​ര​ണ വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ ഒ​ക്‌​ടോ​ബ​റി​ൽ കേ​ര​ളം ര​ണ്ടാ​മ​തെ​ത്തി. 20 ശ​ത​മാ​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച. 30% വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ ല​ഡാ​ക്ക് ആ​ണ് ഒ​ന്നാ​മ​ത്. വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളെ മാ​ത്രം പ​രി​ഗ​ണി​ച്ചാ​ൽ കേ​ര​ള​മാ​ണ് വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ മു​ന്നി​ൽ. 17% വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ ഗു​ജ​റാ​ത്താ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ തൊ​ട്ട​ടു​ത്തു​ള്ള​ത്.