മില്‍മ മേഖലാ യൂണിയന് പത്തു ശതമാനം ലാഭവിഹിതം നല്‍കും
Tuesday, October 8, 2024 10:34 PM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയനിലെ ഓഹരിയുടെ മൂല്യത്തിന്റെ പത്തു ശതമാനം ലാഭവിഹിതം അംഗസംഘങ്ങള്‍ക്കു വിതരണം ചെയ്യുമെന്ന് ചെയര്മാന് എം.ടി. ജയന് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മേഖലാ യൂണിയന്റെ അറ്റലാഭം എട്ടു കോടിയായിരുന്നു. അതില്‍നിന്ന് ഒരു കോടി 48 ലക്ഷം രൂപയാണ് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക സംഘങ്ങള്‍ക്കു വിതരണം ചെയ്യുക.
ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെയുള്ള പാല്‍വില ബില്ലിനോടൊപ്പമാണു ലാഭവിഹിതം സംഘങ്ങളില്‍ എത്തിക്കുന്നത്.