ഇന്റര്‍നെറ്റ് കണക്ഷന് സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതി
Tuesday, October 8, 2024 10:34 PM IST
കൊച്ചി: ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കായി സൈബര്‍ സുരക്ഷ ഉറപ്പാക്കുന്ന എയര്‍ടെല്‍ സെക്വര്‍ ഇന്റര്‍നെറ്റ് അവതരിപ്പിച്ചു.
ഭാരതി എയര്‍ടെല്ലിന്റെ ബി 2 ബി വിഭാഗമായ എയര്‍ടെല്‍ ബിസിനസും സൈബര്‍ സുരക്ഷാ രംഗത്തെ ആഗോള ഭീമന്മാരായ ഫോര്ട്ടിനെറ്റും ചേര്‍ന്നാണു പുതിയ പദ്ധതി തുടങ്ങിയത്.
എല്ലാ സൈബര്‍ ആക്രമണങ്ങളില്‍നിന്നും സുരക്ഷ ഉറപ്പുവരുത്തുന്ന ഈ വരുംതലമുറ സുരക്ഷാ സംവിധാനത്തിനു മുതല്‍മുടക്ക് ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കായി വലിയ തുക മുടക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് എയര്‍ടെല്‍ സെക്വര്‍ ഇന്റര്‍നെറ്റ് നേട്ടമാകുമെന്നും അധികൃതര്‍ അവകാശപ്പെട്ടു.