ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഷൊർണൂരിൽ
Monday, October 7, 2024 11:28 PM IST
പാലക്കാട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊർണൂരിൽ പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടനം 10ന് രാവിലെ 10.30ന് ബോചെയും നടി അദിതി രവിയും ചേർന്ന് നിർവഹിക്കും.
ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്പന ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശും സ്വർണാഭരണങ്ങളുടെ ആദ്യ വില്പന വാർഡ് കൗണ്‍സിലർ പ്രവീണ്‍ കുഞ്ഞുമോനും നിർവഹിക്കും. വാർഡ് കൗണ്‍സിലർ ഇ.പി. നന്ദകുമാർ, കെ.ബി. ജൂബി, ഗോൾഡ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. യൂസഫ് ഹാജി എന്നിവർ പ്രസംഗിക്കും.
ഉദ്ഘാടനവേളയിൽ ഷൊർണൂരിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്കുള്ള ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായം ബോചെ വിതരണം ചെയ്യും.
നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കാർ, ബൈക്ക്, സ്കൂട്ടർ, ടിവി, ഫ്രിഡ്ജ്, ഐഫോണ്‍ എന്നീ സമ്മാനങ്ങൾ ലഭിക്കും.
ബംപർ സമ്മാനം കിയ സെൽറ്റോസ് കാർ. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫർ 10 ദിവസത്തേക്കു മാത്രമാണ്.
വിവാഹ പർച്ചേയ്സുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. ഉദ്ഘാടനത്തിനെത്തുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേർക്ക് ഡയമണ്ട് റിംഗ് ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.