ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു
Monday, October 7, 2024 1:05 AM IST
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ടാറ്റ പഞ്ചിന്റെ പ്രത്യേക പരിമിതകാല കാമോ പതിപ്പ് അവതരിപ്പിച്ചു. വൈറ്റ് റൂഫ്, ആര്16 ചാര്‍ക്കോള്‍ ഗ്രേ അലോയ് വീലുകള്‍, കാമോ തീം പാറ്റേണിനെ അവതരിപ്പിക്കുന്ന പ്രീമിയം അപ്ഹോള്‍സ്റ്ററി എന്നിവ അടങ്ങിയ ടാറ്റാ പഞ്ച് കാമോ പുതിയ സീവീഡ് ഗ്രീന്‍ നിറത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. ടാറ്റാ പഞ്ച് കാമോ ഇപ്പോള്‍ ടാറ്റ മോട്ടോഴ്സിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.