പുതിയ നിസാന്‍ മാഗ്നൈറ്റ് അവതരിപ്പിച്ചു
Saturday, October 5, 2024 11:11 PM IST
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പുതിയ നിസാന്‍ മാഗ്നൈറ്റ് കൊച്ചിയിൽ അവതരിപ്പിച്ചു. 5.99 ലക്ഷം രൂപയാണു പ്രാരംഭ വില.
1.0 ലി. പെട്രോള്‍ എംടി ആന്‍ഡ് ഇസി ഷിഫ്റ്റ്, 1.0 ലിറ്റർ ടര്‍ബോ പെട്രോള്‍ എംടി ആന്‍ഡ് സിവിടി വേരിയന്റുകളിലെത്തുന്ന പുതിയ മാഗ്നൈറ്റ് ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിവയുള്‍പ്പെടെ 40ലധികം സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളോടുകൂടിയ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രീമിയം എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍, ഹണികോമ്പ് ഗ്രില്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, റിമോട്ട് എൻജിന് സ്റ്റാര്‍ട്ട്, നിസാന്‍ എറൗണ്ട് വ്യൂ മോണിറ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫ്ലോട്ടിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.