സംഗീത ജിന്‍ഡാല്‍ ബിനാലെ പ്ലാറ്റിനം ബെനഫാക്ടര്‍
Saturday, October 5, 2024 3:52 AM IST
കൊച്ചി: ജെഎസ്ഡബ്ല്യു ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സംഗീത ജിന്‍ഡാല്‍ കൊച്ചി മുസിരിസ് ബിനാലെയുടെ പ്ലാറ്റിനം ബെനഫാക്ടറായി.
അഞ്ചു വര്‍ഷത്തേക്കുള്ള ഗ്രാന്റോടെയുള്ള സഹകരണത്തിന്റെ ധാരണാപത്രം കൊച്ചി ബിനാലെ ഫൗണ്ടേഷനും ജെഎസ്ഡബ്ല്യു ഫൗണ്ടേഷനും ഒപ്പുവച്ചു. ബിനാലെയുമായുള്ള ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്റെ ദീര്‍ഘകാല ബന്ധത്തിന്റെ തുടക്കമാണിതെന്നു പ്രത്യാശിക്കുന്നതായി കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ഡോ. വി. വേണു പറഞ്ഞു.