വില്പനാനന്തര സേവനത്തില്‍ ഓപ്പോ മുമ്പില്‍
Saturday, October 5, 2024 3:52 AM IST
കൊച്ചി: വില്പനാനന്തര ഉപഭോക്തൃ സംതൃപ്തിയില്‍ ഓപ്പോ ഇന്ത്യക്കു നേട്ടം. ഓഗസ്റ്റില്‍ ഇന്ത്യയിലെ മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ രണ്ടായിരത്തിലധികം ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഓപ്പോ മുന്നിലെത്തിയത്.
62 ശതമാനം ഓപ്പോ ഉപഭോക്താക്കളും അവര്‍ക്കു ലഭിച്ച ഇന്‍സ്റ്റോര്‍ വില്പനാനന്തര സേവനം ‘വളരെ തൃപ്തികരം’ എന്നു വിലയിരുത്തിയെന്ന് അധികൃതര്‍ പറഞ്ഞു.