കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം
Saturday, October 5, 2024 3:52 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു. പവന് 80 രൂപയുടെയും ഗ്രാമിന് പത്തു രൂപയുടെയും വര്‍ധനവ് ഇന്നലെ രേഖപ്പെടുത്തി. ഇതോടെ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമായി. സെപ്റ്റംബര്‍ 27ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,100 രൂപ, പവന് 56,800 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് കഴിഞ്ഞദിവസം ഭേദിച്ചിരുന്നു.