വീഡിയോ കോളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ് ആപ്പ്
Thursday, October 3, 2024 12:55 AM IST
കലിഫോർണിയ: ഉപയോക്താക്കൾക്കായി വിഡിയോ കോളിംഗ് ഫീച്ചറിൽ പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്. രണ്ട് പുതിയ ഫീച്ചറുകളാണ് വിഡിയോ കോളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കോളുകളിൽ ഫിൽട്ടർ, ബാക്ഗ്രൗണ്ട് ഫീച്ചറുകളാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക. വിഡിയോ കോളിൽ ബാക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ വരുന്നതോടുകൂടി ഉപയോക്താകൾക്ക് കൂടുതൽ സ്വകാര്യത സൂക്ഷിക്കാൻ കഴിയും.
ഉപയോക്താക്കൾക്ക് 10 ഫിൽട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകൾ ചില ഉപയോക്താക്കൾക്ക് ലഭിക്കാൻ തുടങ്ങി.
വരും ആഴ്ചകളിൽ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാകും.