എആര്‍എം 3ഡിക്ക് 100 കോടി കളക്ഷന്‍
Monday, September 30, 2024 11:51 PM IST
കൊച്ചി: മാജിക് ഫ്രയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി ടൊവിനോ തോമസ് നായകനായ എആര്‍എം 3ഡി. 17 ദിവസത്തിനുള്ളിൽ ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷന്‍ സ്വന്തമാക്കി.
സംവിധായകന് ജിതിന് ലാലിനും ഇതു നേട്ടമായി. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനൊപ്പം യുജിഎം മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഡോ. സക്കറിയ തോമസും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്.
സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥാരചന. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണു നായികമാർ. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, കബീര്‍ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു.