ജോര്‍ജ് വാലി ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റ്
Monday, September 30, 2024 11:51 PM IST
കോട്ടയം: ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റായി ജോര്‍ജ് വാലിയെയും (കോട്ടയം) ജനറല്‍ സെക്രട്ടറിയായി ലിയാഖത് അലിഖാനെയും (മലപ്പുറം) കോട്ടയത്തു ചേര്‍ന്ന ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് 34-ാമത് വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു.
ബിജു പി. തോമസാണ് (പത്തനംതിട്ട) ട്രഷറര്‍. ജോസ് മാമ്പറമ്പില്‍ പാലായാണ് രക്ഷാധികാരി. ഡിറ്റോ തോമസ് (കോഴിക്കോട്), ഒ.വി. ബാബു (മൂവാറ്റുപുഴ), പി. പ്രശാന്ത് (തിരുവനന്തപുരം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സെക്രട്ടറിമാരായി മുസ്തഫ കമാല്‍ (പാലക്കാട്), വിന്‍സന്റ് ഏബ്രഹാം (കോതമംഗലം), രാജന് ദാമു (കൊല്ലം) എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.5 ലക്ഷം ടണ്‍ റബറാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്നും വാങ്ങി വ്യവസായികള്‍ക്ക് നല്‍കിയതെന്ന് പ്രസിഡന്റ് ജോര്‍ജ് വാലി പറഞ്ഞു. രാജ്യത്തെ റബറിന്റെ ഉപയോഗം ഗണ്യമായി വര്‍ധിച്ചുവരികയാണെന്നും ജോര്‍ജ് വാലി പറഞ്ഞു.