നന്തിലത്ത് ജി മാർട്ട് ഓണം സ്പെഷൽ ഡേ-നൈറ്റ് സെയിൽ ഇന്നും നാളെയും
Thursday, September 5, 2024 11:01 PM IST
തൃശൂർ: ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാർട്ടിൽ ഓഫർ പെരുമഴയുമായി ഇന്നും നാളെയും ഡേ-നൈറ്റ് സെയിൽ.
കേരളത്തിലെ 54 ഷോറൂമുകളിൽ രാവിലെ ഒന്പതുമുതൽ രാത്രി 12 വരെയാണ് ഇന്നും നാളെയും പർച്ചേസ് ചെയ്യാൻ അവസരം ഒരുക്കിയിട്ടുള്ളത്. 70 ശതമാനം വരെയുള്ള ഡിസ്കൗണ്ടുകളും കന്പനി ഓഫറുകളും സമ്മാനങ്ങളും എക്സ്റ്റൻഡഡ് വാറന്റിയും ഈ കാലയളവിൽ ലഭിക്കും.
ജി മാർട്ട് ബെൻസാ ബെൻസാ ഓഫറിലൂടെ ബംപർ സമ്മാനമായി നറുക്കെടുപ്പിലൂടെ വിജയിക്കുന്നയാൾക്ക് മെഴ്സിഡസ് ബെൻസ് കാറും അഞ്ചു ഭാഗ്യശാലികൾക്കു മാരുതി എസ്പ്രസോ കാറുകളും സമ്മാനമായി ലഭിക്കും.
ഡേ-നൈറ്റ് സെയിലിൽ 5,000 രൂപയ്ക്കുമുകളിൽ പർച്ചേസ് ചെയ്യുന്ന ഉപഭോക്താവിന് 1,500 രൂപ വിലയുള്ള ഉറപ്പായ സമ്മാനവും ഡിജിറ്റൽ ഡിവിഷനിൽ റിഡീം ചെയ്യാവുന്ന 500 രൂപയുടെ വൗച്ചറും ലഭിക്കും.
കാഷ് ബാക്ക് ഓഫറുകളും വണ്‍ ഇഎംഐ ബാക്ക് ഓഫറുകളും ഇതോടൊപ്പം ഉണ്ടാകുമെന്ന് നന്തിലത്ത് ജിമാർട്ട് അധികൃതർ അറിയിച്ചു.