മെഡിക്കൽ ടൂറിസം മേഖലയിൽ കേരളം ഉയർന്നുവരുന്നുവെന്ന് പഠന റിപ്പോർട്ട്
Wednesday, September 4, 2024 10:49 PM IST
തിരുവനന്തപുരം: മെഡിക്കൽ വാല്യൂ ടൂറിസത്തിന്റെ മേഖലയിൽ ദേശീയവും ആഗോളവുമായ തലങ്ങളിൽ കേരളം ഉയർന്നുവരുന്നുവെന്ന് ഇന്ത്യയിലെ സിഐഐ-കെപിഎംജി പുറത്തിറക്കിയ ‘കേരള മെഡിക്കൽ വാല്യൂ ട്രാവൽ വിഷൻ 2030 - ഡെസ്റ്റിനേഷൻ ഫോർ മോഡേണ്‍ മെഡിസിൻ ആൻഡ് ട്രഡീഷണൽ മെഡിസിൻ’ പഠന റിപ്പോർട്ട്.
പൊതു ആരോഗ്യ അടിസ്ഥാന വികസനത്തിന് പേരുകേട്ട കേരളം, ആധുനിക വൈദ്യശാസ്ത്ര വൈദഗ്ധ്യവും ആയുർവേദത്തിന്റെയും മറ്റ് തദ്ദേശീയ ചികിത്സാ രീതികളുടേയും പാരന്പര്യങ്ങൾ സംയോജിപ്പിക്കുന്നതാണ്.
സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ മേഖല വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന ശിപാർശകൾ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച കേരള ഹെൽത്ത് ടൂറിസത്തിന്റെ 11-ാമത്തെ പതിപ്പിലാണ് കെപിഎംജി റിപ്പോർട്ട് പുറത്തിറക്കിയത്.
ജനങ്ങൾക്ക് ഉന്നത നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ കേരളം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യയിലെ കെപിഎംജി ഹെൽത്ത്കെയർ സെക്ടറിന്റെ പങ്കാളിയും കോ-ഹെഡുമായ ലളിത് മിസ്ത്രി പറഞ്ഞു.