പ്രവാസികള്‍ക്ക് ടാറ്റാ എഐഎ ഇൻഷ്വറൻസ് പദ്ധതി
Wednesday, September 4, 2024 10:48 PM IST
കൊച്ചി: ടാറ്റാ എഐഎ പ്രവാസികള്‍ക്കായി അമേരിക്കന്‍ ഡോളറിലുള്ള ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചു.
ഇതിനായി ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്ററായ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഓഫ്ഷോർ ബ്രാഞ്ച് ആരംഭിക്കുന്നതായും പ്രഖ്യാപിച്ചു.
ബ്രാഞ്ച് അതിന്റെ https://international. tataaia.com എന്ന വെബ്സൈറ്റിലൂടെ പ്രവാസികള്‍ക്ക് യുഎസ് ഡോളറിലുള്ള ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ലഭ്യമാക്കും.