പപ്പട പാക്കറ്റുകളില്‍ കെപ്മയുടെ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും. വാങ്ങുന്ന പപ്പടത്തിലെ ഈ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ കയറി പരിശോധിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ്, പ്രത്യേകതകള്‍, ചേരുവകള്‍ ഉള്‍പ്പെടെ കാണാനാകും. വ്യാജമെന്ന് തോന്നിയാല്‍ പരാതിപ്പെടാനുള്ള സൗകര്യവും ആപ്പിലുണ്ട്.
പപ്പടം കഴിക്കുന്നത് അമിത രക്തസമ്മര്‍ദമുള്‍പ്പെടെയുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നു പറഞ്ഞ് പലരും ഒഴിവാക്കുകയാണ്. എന്നാല്‍, പരമ്പാരാഗത രീതിയില്‍ ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകില്ലെന്നാണ് പരമ്പരാഗത പപ്പടനിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.