നിസാൻ ചെക്ക്-അപ്പ് ക്യാന്പിനു തുടക്കം
Saturday, August 10, 2024 12:05 AM IST
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സൗജന്യ മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത നിസാൻ വർക്ക്ഷോപ്പുകളിലും ഓഗസ്റ്റ് 31 വരെ ചെക്ക്-അപ്പ് ക്യാമ്പ് നടക്കും.
30 പോയിന്റ് പരിശോധന നടത്തി മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് ക്യാമ്പ് നടത്തുന്നത്. സൗജന്യ ബാറ്ററി പരിശോധന, ബാഹ്യ, ഇന്റീരിയർ, അണ്ടർബോഡി പരിശോധന, റോഡ് ടെസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, കോംപ്ലിമെന്ററി ടോപ്പ് വാഷും ലഭിക്കും. ബ്രേക്ക് പാഡ് മാറ്റം ഉൾപ്പെടെയുള്ളവയുടെ ലേബർ ചാർജുകളിൽ 10 ശതമാനം വരെ കിഴിവുണ്ട്. നിസാൻ വൺ ആപ്പ് വഴിയോ നിസാൻ ഇന്ത്യ വെബ്സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് സർവീസ് ബുക്ക് ചെയ്യാം.