ഫെഡറല്‍ ബാങ്കിന് ഹൈദരാബാദില്‍ 50 വര്‍ഷം
Saturday, August 10, 2024 12:05 AM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 50 വര്‍ഷം തികഞ്ഞു. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഇടപാടുകാരുടെയും സ്ഥാപനങ്ങളുടെയും വിശ്വസ്ത ബാങ്കിംഗ് പങ്കാളിയായി മാറിയ ഫെഡറല്‍ ബാങ്കിന് നിലവിൽ 37 ശാഖകളാണുള്ളത്.
ഈ വര്‍ഷം പുതിയ 10-12 ശാഖകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്ന ബാങ്ക് അടുത്ത വര്‍ഷവും പുതിയ ശാഖകൾ തുറക്കും. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സോണ്‍ ആരംഭിക്കാനും ഉദ്ദേശ്യമുണ്ടെന്നും അധികൃതർ പറഞ്ഞു.