റിപ്പോ 6.50 ശതമാനമായി തുടരും
Thursday, August 8, 2024 11:44 PM IST
മുംബൈ: ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ 6.5 ശതമാനമായി തുടരും. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിലാണ് ആർബിഐയുടെ നടപടി.
തുടർച്ചയായി ഒന്പതാം തവണയാണ് നിരക്കുകളിൽ ആർബിഐ മാറ്റം വരുത്താത്തത്. മോണിട്ടറി പോളിസ് കമ്മിറ്റിയിലെ ആറിൽ നാലു പേരും അനുകൂലിച്ച് വോട്ട് ചെയ്തു. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശനിരക്ക് ഉയർത്തിയത്.