ടിവിഎസ് എന്‍ടോര്‍ക്ക് പുതിയ നിറങ്ങളില്‍
Thursday, August 8, 2024 11:44 PM IST
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ടിവിഎസ് എന്‍ടോര്‍ക്ക് 125, റെയ്സ് എക്സ്പി സീരീസുകൾ പുതിയ നിറങ്ങളിൽ അവതരിപ്പിച്ചു. ടര്‍ക്കോയ്സ്, ഹാര്‍ലെക്വിന്‍ ബ്ലൂ, നാര്‍ഡോ ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് എന്‍ടോര്‍ക്ക് 125 അവതരിപ്പിക്കുന്നത്.
റേസ് എക്സ്പി മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക്, മാറ്റ് ബ്ലാക്ക് സ്പെഷല്‍ എഡിഷനുകൾ പുറത്തിറക്കിയിട്ടുണ്ട്.
മികച്ച 124.8 സിസി, 7000 ആര്‍പിഎമ്മില്‍ 9.5 പിഎസും, 500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും നല്കുന്ന മൂന്നു വാല്‍വ് എൻജിൻ ടിവിഎസ് എന്‍ടോര്‍ക്ക് 125ന്റെ മോടി കൂട്ടുന്നു.
ബ്ലൂടൂത്ത് കണക്ടിവിറ്റി, പൂര്‍ണ ഡിജിറ്റല്‍ ഡിസ്പ്ലേ, ഡ്യൂവല്‍ റൈഡ് മോഡുകള്‍, സിഗ്നേചര്‍ എല്‍ഇഡി ഹെഡ് ലാമ്പ് തുടങ്ങിയ മികവും ഇതിലുണ്ട്.
ടിവിഎസ് എന്‍ടോര്‍ക്ക് 125ന് 95,150 രൂപയും ടിവിഎസ് എന്‍ടോര്‍ക്ക് റെയ്സ് എക്സ്പിക്ക് 1,01,121 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വിലയെന്ന് കമ്പനി വിപണനവിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.