ഈരാറ്റുപേട്ടയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
Thursday, August 8, 2024 11:44 PM IST
കോഴിക്കോട്: ഈരാറ്റുപേട്ടയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചണ്‍ അപ്ലയൻസസും ലഭിക്കുന്ന ഷോറൂം സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്ത് എംകെകെ ടവറിലാണ് ഷോറൂം. കുണാൽ അഗർവാൾ (സീനിയർ ഡയറക്ടർ-ഡെപ്യൂട്ടി ഹെഡ് ഓഫ് സെയിൽ, ഷവോമി ഇന്ത്യ), ബി.വി. മല്ലികാർജുന റാവു (ഡയറക്ടർ-ചാനൽ സെയിൽസ്, ഷവോമി ഇന്ത്യ), രതീഷ് കുട്ടത്ത് (ജനറൽ മാനേജർ-സെയിൽസ് ആൻഡ് സർവീസ്), സിജോ ജയിംസ് (പ്രോഡക്ഡ് ഹെഡ്), അബ്ദുൾ വഹാബ്, അജീഷ് (ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ) എന്നിവർ സന്നിഹിതരായിരുന്നു.
ഫ്യൂച്ചർ ഷോറൂമിൽ മികച്ച ഓഫറുകളും വിലക്കുറവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് നടത്തിയത്. ഓരോ മണിക്കൂറിലും ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും സർപ്രൈസ് സമ്മാനങ്ങളും ഉണ്ടായിരുന്നു.
100ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് ആൻഡ് ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ സെയിൽസ് ആൻഡ് സർവീസ് നെറ്റ്വർക്കാണ് മൈജി. ഫോണ്‍: 9249001001.