ആന്‍ഡ്രോയ്ഡ് 14 പാനല്‍ പ്രകാശനം ചെയ്തു
Thursday, August 8, 2024 11:44 PM IST
കൊച്ചി: ഓഡിയോ വിഷ്വല്‍ ആന്‍ഡ് ഇന്ററാക്റ്റീവ് പാനല്‍ മേഖലയിലെ പ്രമുഖ നിര്‍മാതാക്കളായ സ്പെക്ട്രോണ്‍ പുതിയ ആന്‍ഡ്രോയ്ഡ് 14 പാനലിന്റെ പ്രകാശനം നടത്തി.
ഇന്ത്യയിലെ അംഗീകൃത ഡിസ്ട്രിബ്യൂട്ടര്‍മാരായ സെഫോറ ഇന്‍ഫോ സൊല്യൂഷന്‍സിന്റെ നേതൃത്വത്തിൽ റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്പെക്ട്രോണ്‍ എംഡി അഫ്ഷിന് റെയ്സി, ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ റാസല്‍ഖൈമ ചെയര്‍മാനും സെഫോറ എംഡിയുമായ റെജി സ്കറിയ, സ്പെക്ട്രോണ്‍ സെയില്‍സ് ഹെഡ് ബിനില്‍ പോള്‍, സെഫോറ ബിസിനസ് ഹെഡ് റോണി ജോസ് എന്നിവര്‍ സംബന്ധിച്ചു.