സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറല്‍ ബാങ്ക്
Tuesday, August 6, 2024 12:33 AM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്കില്‍ അക്കാദമി സൗജന്യ വയോജനപരിചരണ (ജെറിയാട്രിക് കെയര്‍) കോഴ്സ് ആരംഭിച്ചു.
വീടുകള്‍, ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളിലുള്ള വയോജനങ്ങള്‍ക്കു നല്‍കേണ്ട പരിചരണമാണ് കോഴ്സിലൂടെ പരിശീലിപ്പിക്കുന്നത്.
നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്സിൽ ഇരുപതു പേര്‍ക്കാണു പ്രവേശനം. പ്ലസ് ടുവാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കുടുംബത്തിന്റെ വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
പ്രായപരിധി 20 മുതല്‍ 40 വയസു വരെ. കൊച്ചിയിലെ കലൂരിലുള്ള ഫെഡറല്‍ സ്കില്‍ അക്കാദമിയിലാണ് ക്ലാസുകള്‍. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു ജോലി കണ്ടെത്താനുള്ള സഹായവും ബാങ്ക് നല്‍കും. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24. ഫോൺ: 9809627539, 8848481003.