വയനാട് ദുരന്തം: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് 15 കോടി നൽകും
Tuesday, August 6, 2024 12:33 AM IST
കൊച്ചി: വയനാട് ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെ. ചിറ്റിലപ്പിളളി ഫൗണ്ടേഷന് 15 കോടി ചെലവഴിക്കുമെന്ന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.
ഫൗണ്ടേഷന്റെ നിലവിലെ ഭവനദാന പദ്ധതികളില്‍ പങ്കാളികളായിട്ടുള്ള വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ പുനരധിവാസ മാനദണ്ഡങ്ങള്ക്കനുസൃതമായാകും തുക ചെലവഴിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.