സുഡിയോ എട്ടാമത്തെ ഷോറൂം തുറന്നു
Tuesday, August 6, 2024 12:33 AM IST
കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ ഫാഷന്‍ സ്ഥാപനമായ സുഡിയോയുടെ കൊച്ചിയിലെ എട്ടാമത്തെ ഷോറൂം അങ്കമാലിയില്‍ തുടങ്ങി. ലില്ലി സ്ക്വയറില്‍ തുറന്ന ഷോറൂമില്‍ കുറഞ്ഞ ബജറ്റില്‍ മികച്ച ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാണെന്ന് കന്പനി അധികൃതർ പറഞ്ഞു.