ഓണം സ്വര്‍ണോത്സവം നാളെ മുതല്‍
Saturday, August 3, 2024 11:31 PM IST
കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് അവതരിപ്പിക്കുന്ന ഓണം സ്വര്‍ണോത്സവം നാളെ മുതല്‍ ഒക്ടോബര്‍ 30 വരെ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനം ആറിന് രാവിലെ 10.30ന് എറണാകുളം രാമവര്‍മ ക്ലബില്‍ നടക്കും. കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളെയും കോര്‍ത്തിണക്കി മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് സ്വര്‍ണോത്സവം.
ഉപഭോക്താക്കള്‍ക്ക് രണ്ടേകാല്‍ കിലോ സ്വര്‍ണവും 10 കിലോ വെള്ളിയും സമ്മാനമായി ലഭിക്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരുന്ന സ്വര്‍ണോത്സവം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു നീട്ടിവച്ചത്.