എഐഎസ്ഇഎഫിന് പുതിയ ഭാരവാഹികൾ
Saturday, August 3, 2024 11:31 PM IST
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) ചെയർമാനായി ഇമ്മാനുവൽ നമ്പുശേരിലിനെയും വൈസ് ചെയർമാനായി നിഷേഷ് ഷായെയും തെരഞ്ഞെടുത്തു.
എകെ നാച്വറൽ ഇൻഗ്രിഡിയന്റ്സിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറാണ് ഇമ്മാനുവൽ നമ്പുശേരിൽ. യൂണിവേഴ്സൽ ഒലിയോറെസിൻസിന്റെ മാനേജിംഗ് പാർട്ണറാണ് നിഷേഷ് ഷാ. 1987ല്‍ സ്ഥാപിതമായ എഐഎസ്ഇഎഫ് രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി വ്യവസായത്തിന്റെ സുസ്ഥിരമായ വികസനത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.