യെസ്ഡി അഡ്വഞ്ചർ പുതിയ രൂപത്തിൽ; വില 2,09,900 രൂപ
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് പുതിയ യെസ്ഡി അഡ്വഞ്ചർ വിപണിയിൽ അവതരിപ്പിച്ചു.
പുനർരൂപകല്പന ചെയ്ത പുതിയ യെസ്ഡി അഡ്വഞ്ചറിന് 2,09,900 രൂപയാണ് ഡൽഹി എക്സ്ഷോറൂം പ്രാരംഭ വില. 29.6 പിഎസ്, 29.9 എൻഎം എന്നിവയുള്ള പുതിയ ആൽഫ 2, 334 സിസി ലിക്വിഡ്കൂൾഡ് എൻജിനാണു പുതിയ യെസ്ഡി അഡ്വഞ്ചറിന്റെ കരുത്ത്.
ടാങ്കിനും സൈഡ് പാനലുകൾക്കുമായി പുതിയ ഡെക്കൽ ഡിസൈനാണു നല്‍കിയിരിക്കുന്നത്. മികച്ച ഓഫ്റോഡ് ശേഷിക്കും ടൂറിംഗ് സൗകര്യത്തിനുമായി ക്ലാസ്ലീഡിംഗ് ഗ്രൗണ്ട് ക്ലിയറൻസുണ്ട്.
എൻജിൻ സംരക്ഷണത്തിനും ഈടിനും കരുത്തുറ്റ പുതിയ സംപ് ഗാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. റൈഡ് മോഡ്സ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷൻ , ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫോണ്‍ ചാർജർ തുടങ്ങി നിരവധി ഫീച്ചറുകളും പുതിയ യെസ്ഡി അഡ്വഞ്ചറിൽ ക്രമീകരിച്ചിട്ടുണ്ട്.