കെഎഫ്സി 1.25 കോടി രൂപ കൈമാറി
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തില്‍ സഹായഹസ്തവുമായി കേരള ഫിനാൻഷൽ കോർപറേഷൻ.
ജീവനക്കാരും മാനേജ്മെന്റും ചേര്‍ന്ന് ഒരു കോടി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
ജീവനക്കാർ ഒരു ദിവസത്തെ ശമ്പളമാണു നൽകിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കെഎഫ്സിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണെന്നും അറിയിച്ചു.