മുത്തൂറ്റിൽ വ്യാപാര്‍ വികാസ് പദ്ധതിക്കു തുടക്കം
Thursday, August 1, 2024 12:16 AM IST
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് വ്യാപാരികള്‍ക്കായി വ്യാപാര്‍ വികാസ് ഗോള്‍ഡ് ലോണ്‍ സ്വര്‍ണപ്പണയ വായ്പ അവതരിപ്പിച്ചു.
ഏഴു ദിവസം മുതല്‍ 12 മാസം വരെയാണ് വായ്പാകാലാവധി. തുക ഉപയോഗിച്ച ദിവസങ്ങള്‍ക്കു മാത്രമായിരിക്കും പലിശ ഈടാക്കുക.
ഡിമിനിഷിംഗ് രീതിയിലാണ് പലിശ കണക്കാക്കുന്നത്. ആഭരണങ്ങള്‍ പണയപ്പെടുത്തി പരമാവധി വായ്പ നേടാന്‍ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.