സാന്റാ മോണിക്ക ‘ഫ്രീയാണ് ജർമനി’ ഒന്ന്, രണ്ട് തീയതികളിൽ
Tuesday, July 30, 2024 12:31 AM IST
കണ്ണൂർ: വിദേശ വിദ്യാർഥികൾക്കു ട്യൂഷൻ ഫീസില്ലാതെ ഉപരിപഠനം സൗജന്യമായി ലഭ്യമാക്കുന്ന ജർമനിയിലെ അവസരങ്ങളെക്കുറിച്ച് അറിയാനും വിവിധ സർവകലാശാലകളിൽ അഡ്മിഷൻ കരസ്ഥമാക്കാനും പ്ലസ്ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അവസരം. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് ഓഗസ്റ്റ് 1, 2 തീയതികളിലായി സംഘടിപ്പിക്കുന്ന ‘ഫ്രീയാണ് ജർമനി’ പരിപാടിയിലാണു അവസരമൊരുങ്ങുന്നത്.
ഡിഗ്രി കഴിഞ്ഞവർക്കു തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾ പഠിക്കുന്നതിനു ജർമൻ ഭാഷ നിർബന്ധമില്ലാത്തതും പ്ലസ് ടു കഴിഞ്ഞവർക്ക് സാന്റാ മോണിക്കയിൽത്തന്നെ മികച്ച ജർമൻ ഭാഷാ പഠനത്തിനുശേഷം ഫീസില്ലാതെ ജർമനിയിൽ ഉപരിപഠനം ഉറപ്പാക്കാമെന്നതും നഴ്സിംഗ് കഴിഞ്ഞവർക്ക് ജർമൻ ഭാഷാ പഠനവും തുടർന്ന് വർക്ക് പെർമിറ്റും ഉറപ്പാക്കാൻ കഴിയുമെന്നതുമാണ് ‘ഫ്രീയാണ് ജർമനി’ പരിപാടിയെന്നു സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിന് 55% മാർക്കുള്ള വിദ്യാർഥികൾക്കും ഈ വർഷം ജർമനി അവസരം നൽകുന്നുണ്ട്.
ഓഗസ്റ്റ് രണ്ടിനു ജർമനിയിലെ വിവിധ പൊതു -സ്വകാര്യ സർവകലാശാലകളിൽ പ്രവേശനം നേടാനുള്ള അവസരം രാവിലെ 10 മുതൽ അഞ്ചുവരെ സാന്റാമോണിക്കയുടെ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ട്. വെബ്സൈറ്റ്: www.santa monicaedu.in. ഫോണ്: 0484 4150999, 9645222999.