കെഎസ്എഫ്ഇ മെഗാ നറുക്കെടുപ്പ് നടത്തി
Saturday, July 27, 2024 11:10 PM IST
കൊല്ലം: കെഎസ്എഫ്ഇ 2023-24 സാന്പത്തികവർഷം നടപ്പിലാക്കിയ ഡയമണ്ട് ചിട്ടികൾ, ഡയമണ്ട് ചിട്ടികൾ 2.0 എന്നിവയോടനുബന്ധിച്ചു പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് കൊല്ലം എസ്എൻഡിപി യോഗം ധ്യാനമന്ദിരത്തിൽ സംസ്ഥാന ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു.
ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനംചെയ്തു. എം. നൗഷാദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.എം. ആദർശ് (പെരിഞ്ഞനം ശാഖ), എം. സരസൻ (മുതുകുളം ശാഖ) എന്നിവരാണ് മെഗാ സമ്മാനവിജയികൾ.