തൃപ്തികരമായി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും കാത്തുനിൽപ്പ് ഒഴിവാക്കി ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്പോർട്ട് സ്കാൻ ചെയ്യണം.
രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ കാമറയിൽ മുഖം കാണിക്കണം. യന്ത്രം യാത്രക്കാരന്റെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റും തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ചെക്ക്-ഇൻ കഴിഞ്ഞാൽ ഇമിഗ്രേഷൻ പൂർത്തിയാക്കി 20 സെക്കൻഡിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണു സജ്ജീകരണം ഒരുങ്ങുന്നത്.
പരമാവധി ഇടങ്ങളിൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.