യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ "സാം ആരംഭ്' അവതരിപ്പിച്ചു
Wednesday, July 24, 2024 11:53 PM IST
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്‍പിഎ അക്കൗണ്ടുകള്‍ തീര്‍പ്പാക്കുന്നതിനായി പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി "സാം ആരംഭ്’ അവതരിപ്പിച്ചു.
എറണാകുളം റീജണല്‍ ഓഫീസില്‍ നടത്തിയ മെഗാ ഒടിഎസ് ക്യാമ്പില്‍ മംഗലാപുരം സോണല്‍ ഹെഡ് രേണു കെ. നായര്‍ ഉദ്ഘാടനം ചെയ്തു.
നിരവധി എന്‍പിഎ വായ്പക്കാര്‍ പുതിയ പദ്ധതിക്കു കീഴിലൂടെ അക്കൗണ്ടുകളിലെ കുടിശിക തീര്‍ത്തു. സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി. ചടങ്ങില്‍ എറണാകുളം റീജണല്‍ ഹെഡ് ആര്‍ഒ ടി. ശ്യാംസുന്ദര്‍, സോണല്‍ എജിഎം മനോജ് മാരാര്‍, എ. ബാലസുബ്രഹ്മണ്യന് തുടങ്ങിയവരും പങ്കെടുത്തു.