കൊ​​ച്ചി: ഹ്ര​​സ്വ​​കാ​​ല ആ​​വ​​ശ്യ​​ക​​ത​​യ്ക്ക് ഉ​​ത്തേ​​ജ​​നം ന​​ല്‍കി​​യും ഇ​​ട​​ത്ത​​രം ദീ​​ര്‍ഘ​​കാ​​ല വ​​ള​​ര്‍ച്ച​​യ്ക്ക് ഊ​​ന്ന​​ല്‍ ന​​ല്‍കി​​യു​​മു​​ള്ള വ​​ള​​ര്‍ച്ചാ കേ​​ന്ദ്രീ​​കൃ​​ത ബ​​ജ​​റ്റാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട​​തെ​​ന്ന് ഫി​​ക്കി കേ​​ര​​ള സ്റ്റേ​​റ്റ് കൗ​​ണ്‍സി​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ ഡോ. ​​എം.​​ഐ. സ​​ഹ​​ദു​​ള്ള.

ഗു​​ണ​​മേ​​ന്മ​​യു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നും നൈ​​പു​​ണ്യ വി​​ക​​സ​​ന​​ത്തി​​നും ശ​​ക്ത​​മാ​​യ ഊ​​ന്ന​​ല്‍ ന​​ല്‍കു​​ന്ന ബ​​ജ​​റ്റ്, കൃ​​ഷി​​യും ഉ​​ത്പാ​​ദ​​ന​​വും സേ​​വ​​ന​​വും ത​​മ്മി​​ലു​​ള്ള സ​​ന്തു​​ലി​​താ​​വ​​സ്ഥ നി​​ല​​നി​​ര്‍ത്തു​​ക​​യും ചെ​​യ്യു​​ന്നു. സാ​​മ്പ​​ത്തി​​ക അ​​ച്ച​​ട​​ക്കം പാ​​ലി​​ക്കാ​​നും ബ​​ജ​​റ്റ് ശ്ര​​ദ്ധി​​ച്ചി​​ട്ടു​​ണ്ട്.